ഓച്ചിറ: എസ്.എൻ.ഡി.പി യോഗം മേമന 2614ാം നമ്പർ ശാഖയിലെ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും പൊതുയോഗവും പ്രതിഭകളെ ആദരിക്കലും യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഗുരുകുലം രാജീവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കാഞ്ഞിരക്കാട്ട് ആർ.പ്രേമചന്ദ്രൻ സ്വാഗതം പറഞ്ഞു. ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ നിർവഹിച്ചു. സി.ആർ മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സമഗ്രശിക്ഷാ അഡിഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ കെ.എസ്. ശ്രീകല മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. അനിയൻസ് ശശിധരൻ ഉന്നതവിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ ആട് വിതരണവും വനിതാസംഘം യൂണിയൻ സെക്രട്ടറി മധുകുമാരി വസ്ത്രവിതരണവും നിർവഹിച്ചു. യോഗം ഡയറക്ടർ ബോർഡംഗം കെ.ആർ വിദ്യാധരൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. യൂണിയൻ കൗൺസിലർ കെ.ബി. ശ്രീകുമാർ സാങ്കേതിക വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ശരത്ചന്ദ്രൻ ആശംസാപ്രസംഗം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് വി.രാജപ്പൻ നന്ദി പറഞ്ഞു.