award

കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള കടമ്മനിട്ട കവിതാ പുരസ്കകാര സമർപ്പണം ഇന്ന് വൈകിട്ട് 4ന് കൊല്ലം സി.ഐ.ടി.യു ഭവനിലെ ഇ.കാസിം ഓഡിറ്റോറിയത്തിൽ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കവിയത്രി അനിത തമ്പിക്ക് 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് സ്പീക്കർ സമ്മാനിക്കും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. അംഗങ്ങളായ ഡോ. പി.കെ. ഗോപൻ, എസ്. നാസർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണനും സെക്രട്ടറി ഡി. സുകേശനും അറിയിച്ചു.