kuppana

കൊല്ലം: കുപ്പണയിൽ സാമൂഹ്യവിരുദ്ധർ തകർത്ത തോപ്പിൽ രവി സ്മാരക സ്തൂപത്തിന്റെ പുനർനിർമ്മാണോദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇന്ന് വൈകിട്ട് 5.30ന് നിർവഹിക്കും.

തോപ്പിൽ രവി സ്മാരകം സമിതി ചെയർമാൻ കുറ്റിയിൽ ഷാജിയുടെയും കോൺഗ്രസ് പ്രവർത്തകരുടെയും നേതൃത്വത്തിലാണ് സ്തൂപം പുനർനിർമ്മിക്കുന്നത്. തൃക്കടവൂർ മണ്ഡലം പ്രസിഡന്റ് സായി ഭാസ്കർ അദ്ധ്യക്ഷനാകും. കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെഫീർ മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് മുൻ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, സൂരജ് രവി തുടങ്ങിയവർ പങ്കെടുക്കും.