ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിലുള്ള വിവാഹ പൂർവ കൗൺസലിംഗ് ക്ലാസ് 8ന് രാവിലെ 9.30ന് യൂണിയൻ ഓഫീസ് ഹാളിൽ (578-ാം നമ്പർ ഏറം ശാഖാമന്ദിരം) യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഡി സഞ്ജീവ് അദ്ധ്യക്ഷത വഹിക്കും. കൗൺസിൽ അംഗങ്ങളായ വി. പ്രശാന്ത്, ആർ. ഗാന്ധി, കെ. സുജയ് കുമാർ, ആർ. ഷാജി, പി. സോമരാജൻ, കെ. ചിത്രാംഗദൻ, വനിതാസംഘം പ്രസിഡന്റ് ശോഭനാ ശിവാനന്ദൻ, സെക്രട്ടറി ബീന പ്രശാന്ത് എന്നിവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ നന്ദിയും പറയും. ഡോ. ശരത് ചന്ദ്രൻ, രാജേഷ് പൊന്മല എന്നിവർ ക്ലാസ് നയിക്കും.