പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയത്ത് വീണ്ടും കാട്ടാന ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. ഇടപ്പാളയം ചെറിയ പള്ളിക്ക് സമീപത്തെ ലക്ഷ്മി വിലാസത്തിൽ ലക്ഷ്മണന്റെയും സമീപ വാസികളുടെയും കൃഷികളാണ് നശിപ്പിച്ചത്. ബുധനാഴ്ച അർദ്ധരാത്രിയോടെ ലക്ഷ്മണന്റെ വീടിന് പുറകിലെത്തിയ ഒറ്റയാൻ തെങ്ങ്, വാഴ, കമുക് തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്.