rail

കൊല്ലം: കൊവിഡിനെ തുടർന്ന് നിറുത്തലാക്കിയ യാത്രാസൗകര്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തി.

കൊല്ലം മുതൽ കോട്ടയം വരെയുള്ള സ്റ്റേഷനുകളിൽ യാത്രക്കാർ ബാഡ്ജുകൾ ധരിച്ചും ബോർഡുകൾ ഉയർത്തിയുമാണ് പ്രതിഷേധിച്ചത്. നിറുത്തലാക്കിയ പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കണമെന്നും ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.

പരശുറാം എക്സ്‌പ്രസ് കൊല്ലത്ത് എത്തുന്നതിന് മുമ്പ് യാത്രക്കാർ സ്റ്റേഷനിൽ സംഘടിച്ച് ആരംഭിച്ച പ്രതിഷേധം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെമു പുനഃസ്ഥാപിക്കാത്തതും കൊല്ലം- തിരുവനന്തപുരം, കൊല്ലം -കന്യാകുമാരി പാസഞ്ചറുകൾ നിഷേധിക്കുന്നതിലൂടെയും സാധാരണക്കാരന്റെ യാത്രാ സൗകര്യങ്ങൾ തടയപ്പെടുകയാണെന്ന് അദേഹം പറഞ്ഞു.

പ്രതിഷേധക്കാർ പരശുറാമിൽ കോട്ടയം വരെ സഞ്ചരിച്ചു. സി.ആർ.മഹേഷ് എം.എൽ.എ കരുനാഗപ്പള്ളിയിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കോട്ടയത്തും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

കോട്ടയം യാത്ര ദുരിതത്തിൽ

കോട്ടയത്ത് നിന്ന് വൈകിട്ട് 3.05 നുള്ള നാഗർകോവിൽ പരശുറാമിന് ശേഷം 6.40 നുള്ള വേണാട് മാത്രമാണ് യാത്രക്കാരുടെ ആശ്രയം. കേരള സൂപ്പർ ഫാസ്റ്റ് കടന്നുപോകാൻ എറണാകുളം ജംഗ്ഷൻ ഔട്ടറിലും മെയിലിനായി ഏറ്റുമാനൂരും പിടിച്ചിട്ട് ഏഴ് മണിക്ക് ശേഷമാണ് വേണാട് ദിവസവും കോട്ടയത്ത് എത്തുന്നത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള അവസാന ട്രെയിനായതുകൊണ്ട് കമ്പാർട്ടുമെന്റുകൾ നിറഞ്ഞാണ് യാത്ര.

രാത്രി എട്ടോടെ കോട്ടയത്ത് എത്തുന്ന കൊല്ലം മെമുവിൽ കരുനാഗപ്പള്ളി, കായംകുളം, ഓച്ചിറ സ്റ്റേഷനുകളിൽ ഇറങ്ങുന്ന സ്ത്രീകളും വിദ്യാർത്ഥികളും ഗതാഗത സൗകര്യമില്ലാതെ കടുത്ത ദുരിതമാണ് നേരിടുന്നത്.

യാത്രക്കാർ