കൊല്ലം: നഗരത്തിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബേക്കറികളിലും കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ദിവസങ്ങൾ പഴക്കമുള്ള ചിക്കൻ ഫ്രൈ, കൊഞ്ച് കറി, നൂഡിൽസ്, ചില്ലി ചിക്കൻ, മുട്ട എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. തട്ടാമല, മേവറം, അയത്തിൽ, പാലത്തറ, പുന്തല ത്താഴം എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലായിരുന്നു പരിശോധന.
ശുചിത്വ നിലവാരത്തിൽ അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് കാർഡ് കൈവശം ഇല്ലാത്ത ജോലിക്കാരെ ഉടനടി ഒഴിവാക്കാൻ ഉടമകൾക്ക് നിർദ്ദേശം നൽകി. കോർപ്പറേഷൻ വടക്കേവിള സോണൽ ഹെൽത്ത് ഇൻസ്പെക്ടർ ജി.സാബുവിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജൻ, അംജിത്, ഷെറിൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും.