bus

കൊല്ലം: യാത്രാ നിരക്ക് ഉയർത്തിയിട്ടും വിദ്യാർത്ഥികളുടെ പോക്കറ്റടിച്ച് സ്വകാര്യ ബസുകൾ. കൊല്ലം, കൊട്ടിയം, കണ്ണനല്ലൂർ ഭാഗങ്ങളിൽ നിന്ന് മീയണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന മൂന്ന് സ്വകാര്യ ബസുകൾ സംഘടിതമായാണ് എസ്.ടി നിഷേധിച്ച് വിദ്യാർത്ഥികളെ കൊള്ളയടിക്കുന്നത്.

ഈ റൂട്ടിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിച്ചിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ഫുൾ ടിക്കറ്റ് എടുക്കാൻ തയ്യാറാകാത്തവരെ ബസുകളിൽ നിന്ന് ഇറക്കിവിട്ട സംഭവവും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായി.

മറ്റ് സ്റ്റോപ്പുകളിൽ നിന്ന് കയറുന്ന വിദ്യാർത്ഥികളിൽ നിന്നും ഫുൾ ചാർജ് വാങ്ങുകയാണ്. ബി.എഡ്, നഴ്സിംഗ്, ടി.ടി.സി സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെയാണ് പ്രധാനമായും വേട്ടയാടുന്നത്. കൺസഷൻ നൽകിയിരുന്ന ചില ബസുകളെയും മറ്റുള്ളവർ ഇപ്പോൾ വിലക്കിയിരിക്കുകയാണ്.

മറയാക്കുന്നത് ഇന്ധന വിലക്കയറ്റം

1. ഇന്ധന വിലവർദ്ധനവ് മൂലം കടുത്ത നഷ്ടത്തിലെന്ന് ബസ് ഉടമകൾ

2. കൺസഷൻ നിഷേധം തുടങ്ങിയിട്ട് മാസങ്ങൾ

3. അദ്യം ഹാഫ് ടിക്കറ്റാണ് നിർബന്ധപൂർവം അടിച്ചേൽപ്പിച്ചത്

4. പിന്നീട് നിരക്ക് വർദ്ധനവരെ ഫുൾ ടിക്കറ്റ് എടുക്കണമെന്നായി

5. നിരക്ക് വർദ്ധിപ്പിച്ചിട്ടും കൺസഷൻ നിഷേധം തുടരുന്നു
6. കൺസഷൻ ആവശ്യപ്പെട്ടാൽ ജീവനക്കാരുടെ അസഭ്യവർഷം

കൊല്ലം - മീയണ്ണൂർ കൺസഷൻ ടിക്കറ്റ് ചാർജ് ₹ 2

വാങ്ങുന്നത് ₹ 22

നിരക്ക് വർദ്ധനയ്ക്ക് ശേഷം കൺസഷൻ നൽകാമെന്നായിരുന്നു ബസ് ജീവനക്കാർ പറഞ്ഞിരുന്നത്. നിരക്ക് വർദ്ധിപ്പിച്ചിട്ടും ഫുൾ ടിക്കറ്റെടുത്താണ് യാത്ര ചെയ്യുന്നത്.

വിദ്യാർത്ഥികൾ