പരവൂർ: സമ്പൂർണ ഭരണഘടന സാക്ഷരത കാമ്പയിനിന്റെ പരവൂർ നഗരസഭാതല ഉദ്ഘാടനം, വിളംബര ഘോഷയാത്ര, ആമുഖം സ്ഥാപിക്കൽ എന്നിവ ചെയർപേഴ്സൺ പി ശ്രീജ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സഫർഖയാൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്.ഗീത, മാങ്ങാകുന്ന് ഗീത, വി.അംബിക കൗൺസിലർമാരായ ആർ.എസ്.സുധീർകുമാർ, വിജയ്, ലിബി, വിമലാംബിക, അശോക് കുമാർ, രാജീവ്, ഖദീജ, ഷൈലജ, ഗിരിജപ്രദീപ്, അനീഷ, ഷീല, സെക്രട്ടറി കെ.ആർ. അജി, എച്ച്.ഐമാരായ മനോജ്, സരിൻ,ധന്യ, എസ്.പി. സി.സി.പി.ഒമാരായ സിനി, ബീന, സി.ഡി.എസ് ചെർപേഴ്സൺ രേഖ, ആശവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.