
പരവൂർ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ പരവൂർ നഗരസഭാതല ഉദ്ഘാടനവും ജലനടത്തവും ചെയർപേഴ്സൺ പി. ശ്രീജ നിർവഹിച്ചു. വൈസ് ചെയർമാൻ സഫർഖയാൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്.ഗീത, മാങ്ങാക്കുന്ന് ഗീത, അംബിക, കൗൺസിലർമാരായ ആർ.എസ്. സുധീർകുമാർ, രഞ്ജിത്ത്, വിജയ്, അശോക് കുമാർ, ടി.സി. രാജു, ഷാജി, വിമലാം ബിക, നസീമ, ഷീല, അനീഷ,
മഞ്ജുവിജയൻ, ദീപ, സെക്രട്ടറി കെ.ആർ. അജി, എച്ച്.ഐമാരായ മനോജ്, സരിൻ, ധന്യ, സി.ഡി.എസ് ചെയർപേഴ്സൺ രേഖ എന്നിവർ പങ്കെടുത്തു.