photo
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പനച്ചവിള യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു. അഖിൽ ബി. രാധാകൃഷ്ണൻ, രഘുനാഥൻ എന്നിവർ സമീപം

അഞ്ചൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനച്ചവിള യൂണിറ്റ് വാർഷിക സമ്മേളനം പബ്ലിക് ലൈബ്രറി ഹാളിൽ ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി. രഘുനാഥൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ. ശിവദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ പ്രസിഡന്റ് അഖിൽ ബി. രാധാകൃഷ്ണൻ, സെക്രട്ടറി കടയിൽ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ. ശിവദാസൻ രേവതി (പ്രസിഡന്റ്) , ആർ. രവീന്ദ്രൻ (വൈസ് പ്രസിഡന്റ്) , കെ. സജീവ് , (ജനറൽ സെക്രട്ടറി), എസ്. വിനോദ് (സെക്രട്ടറി) സുരേഷ് പനവിള (ട്രഷറർ) ആയും രഘുനാഥൻ, സോമു, ശശിധരൻ, ബിനു ജയകുമാർ എന്നിവരെ കമ്മിറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു.