
കൊല്ലം: ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നലെ 22 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച രണ്ട് ഹോട്ടലുകൾ അടപ്പിച്ചു. വൃത്തി ഹീനമായി പ്രവർത്തിച്ച നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. രണ്ട് സ്ഥാപനങ്ങൾക്ക് പിഴയിട്ടു.
ഒരാഴ്ചക്കിടെ 67 സ്ഥാപനങ്ങൾ പരിശോധിച്ചു. ഇതിൽ 16 സ്ഥാപനങ്ങൾ പൂട്ടി. ഷവർമ്മ, ഷവായി, അൽഫാം തുടങ്ങിയ അറബിക് ഭക്ഷണം ലഭിക്കുന്ന കടകളിലാണ് പ്രധാനമായും പരിശോധന. ജ്യൂസ് കടകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. റസ്റ്റോറന്റുകളിലും സ്നാക്സ് ബാറുകളിലും നിരവധി പ്രശ്നങ്ങൾ കണ്ടെത്തി.
ശ്രദ്ധിക്കേണ്ട കര്യങ്ങൾ
1. മയണൈസ് രണ്ട് മണിക്കൂറിൽ കൂടുതൽ പുറത്തെടുത്ത് വയ്ക്കരുത്
2. മയണൈസ് ആവശ്യാനുസരണം മാത്രം ഉണ്ടാക്കുക
3. ഷവർമ്മ ഉണ്ടാക്കുമ്പോൾ ചിക്കൻ 15 മിനിറ്റ് വേവിക്കണം
4. ഉപയോഗിക്കുന്ന വെള്ളം ആറു മാസത്തിലൊരിക്കൽ പരിശോധിക്കണം
5. തൊഴിലാളികളുടെ മെഡിക്കൽ രേഖകൾ സൂക്ഷിക്കണം
6. ഫ്രീസറുകൾ വ്യത്തിയായി സൂക്ഷിക്കണം