krar

 നിർമ്മാണജോലികൾ നിറുത്തിവയ്ക്കും

കൊല്ലം: ഗവ. കരാറുകാരുടെ ഏകോപനസമിതി സംസ്ഥാന സർക്കാരിന് സമർപ്പിച്ച 21 ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കരാറുകാർ നാളെ ജോലികൾ നിറുത്തിവച്ച് സൂചനാ സമരം നടത്തും.

ആന്ധ്രാ, തെലുങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ പിന്തുടരുന്ന വിലവ്യതിയാന വ്യവസ്ഥകൾ മുൻകാല പ്രാബല്യത്തിൽ നടപ്പാക്കണമെന്നാണ് ആവശ്യം.

പ്രതിഷേധ സമരത്തിൽ ജില്ലയിലെ മുഴുവൻ കരാറുകാരും സഹകരിക്കണമെന്ന് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്. ബൈജു, സെക്രട്ടറി എസ്. ദിലീപ് കുമാർ എന്നിവർ പ്രസ്താവനയിൽ അവശ്യപ്പെട്ടു.

കരാറുകാരുടെ ആവശ്യങ്ങൾ
 ടാർ, കമ്പി, സിമന്റ്, പൈപ്പ്, ഡീസൽ, ക്രഷർ ഉത്പന്നങ്ങൾ, എന്നിവയുടെ ഓരോ മാസത്തെയും ശരാശരി വില നിശ്ചയിച്ച് നൽകുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുക
 2021ലെ ഡി.എസ്.ആർ ഉടൻ നടപ്പാക്കുക
 അഞ്ചുവർഷം ഡിഫക്ട് ലൈബിലിറ്റി പീരീഡ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കുക
 കുടിശിക ബില്ലുകൾ എത്രയും പെട്ടെന്ന് നൽകുക
 ത്രിതല പഞ്ചായത്തുകളിലെ 5 ലക്ഷത്തിൽ താഴെയുള്ള വർക്കുകൾ ഇ - ടെണ്ടറിൽ നിന്ന് ഒഴിവാക്കുക
 കോൺട്രാക്ടർ ലൈസൻസ് പുതുക്കുന്നത് അഞ്ചുവർഷത്തിലൊരിക്കലാക്കുക
 തൊഴിലുറപ്പ് പദ്ധതിയിൽ കരാറുകാർക്ക് നൽകാനുള്ള കുടിശിക ഉടൻ നൽകുക