chattambi-
ഡോ.ബി.ആർ. അംബേദ്കർ സ്റ്റഡി സെന്റർ സംഘടിപ്പിച്ച ചട്ടമ്പിസ്വാമിയുടെ സമാധി ദിനാചരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ഡോ.ബി.ആർ.അംബേദ്കർ സ്റ്റഡി സെന്റർ ടൗൺ ക്ലബിൽ സംഘടിപ്പിച്ച ചട്ടമ്പിസ്വാമിയുടെ തൊണ്ണൂറ്റിയെട്ടാം സമാധി ദിനാചരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ വിപ്ലവകാരികളും ആത്മീയാചാര്യൻമാരും ചേർന്ന് കെട്ടിപ്പടുത്ത ആധുനിക കേരളത്തെ അപകടപ്പെടുത്താനുള്ള പരിശ്രമങ്ങളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താൻ ഇത്തരം ദിനാചരണങ്ങളിൽ ഊർജം ഉൾക്കൊള്ളണമെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. സ്റ്റഡി സെന്റർ ചെയർമാൻ ബോബൻ ജി.നാഥ് അദ്ധ്യക്ഷനായിരുന്നു. എൻ.അജയകുമാർ, ജി.മഞ്ജുക്കുട്ടൻ, ചൂളൂർ ഷാനി, ബി.മോഹൻദാസ്, ആർ.സനജൻ, അജി ലൗലാൻഡ്, പ്രേം ഫാസിൽ, സുമ മേഴ്‌സി, സോമ അജി, മോളി സുരേഷ് എന്നിവർ സംസാരിച്ചു. നാഷണൽ പാലിയേറ്റീവ് കെയർ സെന്ററിനെയും നാടൻപാട്ടുകാരൻ സന്തു സന്തോഷിനെയും ആദരിച്ചു.