കൊല്ലം: കരുതൽ കമ്മ്യൂണിക്കേഷന്റെ ഫ്യൂച്ചർ ഒഫ് വേൾഡ് 2022 പദ്ധതിയുടെ ഉദ്ഘാടനം കൊച്ചുപിലാമൂട് റെഡ് ക്രോസ് ഹാളിൽ സിനിമാ സംവിധായകനും തിരക്കഥാകൃത്തും ഭാരത് ഭവൻ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂർ നിർവഹിച്ചു. കരുതൽ കമ്മ്യൂണിക്കേഷൻ ചെയർമാൻ ജോർജ് എഫ്. സേവ്യർ വലിയവീട് അദ്ധ്യക്ഷത വഹിച്ചു.
നടനും ഗിന്നസ് ജേതാവുമായ കെ.പി.എ.സി ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. റെഡ്ക്രോസ് ജില്ലാ സെക്രട്ടറി എസ്. അജയകുമാർ (ബാലു), ചില്ല സെക്രട്ടറി റാണി നൗഷാദ്, ഇപ്ലോ ഇന്റർനാഷണൽ ട്രഷറർ സുരേഷ് ബാബു, വി കെയർ പാലിയേറ്റീവ് വൈസ് ചെയർമാൻ ഇഗ്‌നേഷ്യസ് വിക്ടർ, മാദ്ധ്യമ പ്രവർത്തക ബെറ്റ്സി എഡിസൺ, കരുതൽ ന്യൂസ് അസോസിയേറ്റ് എഡിറ്റർമാരായ ഇഗ്‌നേഷ്യസ് ജി.ജോസ്, എഡ്വേർഡ് രാജു, ഫാ. സി.പി. ബിജോയ്, വിജയൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ഫ്യൂച്ചർ ഓഫ് വേൾഡ് 2022.
മെഗാഷോ, ടെലിഫിലിമുകൾ, ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്ററികൾ, വെബ്സീരീസുകൾ, നാടകം, സിനിമ, കവിത, സാഹിത്യ ക്യാമ്പുകൾ, പുസ്തക പ്രസിദ്ധീകരണങ്ങൾ, കാരുണ്യ പദ്ധതികൾ, ഭിന്നശേഷിക്കാർക്കുള്ള സേവനങ്ങൾ, യുവജന ഉദ്ഗ്രഥന പരിപാടികൾ, യുദ്ധം, തീവ്രവാദം, വർഗീയത എന്നിവക്കെതിരെയുള്ള ബോധവത്കരണങ്ങൾ തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.