vyasa-
കേരളത്തിലെ ആദ്യത്തെ വാബ് മെഷീൻ പ്രവർത്തനോദ്ഘാടനം ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളജിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു

കൊല്ലം: കേരളത്തിലെ ആദ്യത്തെ വാക്വം അസിസ്റ്റ് ബ്രസ്റ്റ് ബയോപ്‌സി മെഷീൻ ഉദ്ഘാടനം ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. എം. നൗഷാദ് എം.എൽ.എ ചൈൽഡ് ഡെവലപ്മെന്റ് സെന്റർ വിഭാഗത്തിന്റെയും പി.സി. വിഷ്ണുനാഥ് എം.എൽ.എ അത്യാധുനിക ഇൻഫെർട്ടിലിട്ടി വിഭാഗത്തിന്റെയും ലോഗോ പ്രകാശനം നിർവഹിച്ചു.

കൊല്ലത്തെ ആദ്യത്തെ മൾട്ടി ഡിസിപ്ലിനറി പീഡിയാട്രിക് ഐ.സി.യുവിന്റെ ലോഗോ പ്രകാശനം മെഡിസിറ്റി ചെയർമാൻ എ.എ. സലാമും സെക്രട്ടറി എ. അബ്ദുൾ സലാമും ചേർന്ന് നിർവഹിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. നൈജു അജുമുദ്ദീൻ സ്വാഗതം പറഞ്ഞു. എ.എം. റാഫി (മൈലാപൂർ വാർഡ് മെമ്പർ), ഡോ. നസുമുദ്ദീൻ (സീനിയർ കൺസൾട്ടന്റ്, ഫിസിഷ്യൻ), പ്രൊഫ. ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് (പീഡിയാട്രിക് ന്യൂറോളജി ഹെഡ്), പ്രഫ. ഡോ. ഷീല മണി (ഗൈനക്കോളജി മേധാവി), ഡോ. പ്രസന്ന വേണുഗോപാൽ (സീനിയർ കൺസൾട്ടന്റ്, ഗൈനക്കോളജിസ്റ്റ്), ഡോ. ആരോമൽ ചേകവർ (എൻഡോക്രൈൻ സർജൻ), ഡോ. നജ്മൽ (പീഡിയാട്രിക് ഇന്റെൻവിസിസ്റ്റ്), സി.എ.ഒ വി.ആർ.രത്നകുമാർ എന്നിവർ സംസാരിച്ചു. ജെ. ജോൺ നന്ദി പറഞ്ഞു.