
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിൽ എയ്‍ഡഡ് കോഴ്സുകളിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, സൈക്കോളജി, ഇംഗ്‌ളീഷ്, മലയാളം, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, ഫിസിക്കൽ എഡ്യുക്കേഷൻ, ജിയോളജി ജിയോഗ്രാഫി എന്നീ വിഷയങ്ങളിൽ യു.ജി.സി യോഗ്യതയുള്ളവരിൽ നിന്ന് ഗസ്റ്റ് ലെക്ചറർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വാശ്രയ കോഴ്സുകളിൽ ഇംഗ്‌ളീഷ്, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. എയ്ഡഡ് കോഴ്സുകളിൽ അപേക്ഷിക്കുന്നവർ കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. അപേക്ഷകർ www.fmnc.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി 20ന് മുമ്പായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ടും സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പുകളും ഇന്റർവ്യൂ സമയത്ത് ഹാജരാക്കിയാൽ മതിയാകും.