ശാസ്താംകോട്ട : മൈനാഗപ്പള്ളി കോവൂർ ഗവ. എൽ.പി സ്കൂളിലെ കുട്ടികൾക്കായി 'വേനൽകൂട്ടം' അവധിക്കാല കൂട്ടായ്മ സംഘടിപ്പിച്ചു. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലാലി ബാബു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ് ട്രസ് ഐ.ബീന, എസ്.എം.സി അംഗം അനിൽകുമാർ, അൻവർ ഇസ്മയിൽ എന്നിവർ പങ്കെടുത്തു.
രണ്ട് ദിവസങ്ങളായി നടന്ന ക്യാമ്പിൽ ഡോ. ഇടയ്ക്കിടം ശാന്തകുമാർ, എബി പാപ്പച്ചൻ, മധു കോവൂർ, താഹിന, വി.എം.രാജ്‌മോഹൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ഉല്ലാസ് കോവൂരിന്റെ നേതൃത്വത്തിൽ തുടിതാളം നാട്ടറിവ് ശില്പശാല നടന്നു.
സമാപനസംഗമം ചവറ എ.ഇ.ഒ കെ.മിനി ഉദ്ഘാടനം ചെയ്തു. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ബാബു അദ്ധ്യക്ഷയായി. ചവറ ബി.പി.സി സ്വപ്ന കുഴിത്തടത്തിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.