kallada-
കല്ലട സൗഹൃദം വാട്ട്സ്ആപ്പ് കൂട്ടായ്മ വാർഷിക ആഘോഷം കോവൂർ കുഞ്ഞുമോൻ എം.എൽ എ . ഉദ്ഘാടനം ചെയ്യുന്നു

പടിഞ്ഞാറേകല്ലട : കല്ലട സൗഹൃദം വാട്സ് ആപ്പ് കൂട്ടായ്മയുടെ മൂന്നാമത് വാർഷിക ആഘോഷവും പൊതുസമ്മേളനവും ഉള്ളുരുപ്പിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് വിനോജ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ട വ്യക്തികളേയും കലാപ്രതിഭകളേയും ആദരിക്കുകയും നിരവധി രോഗികൾക്ക് ചികിത്സാസഹായം നല്കുകയും ചെയ്തു. സി.ആർ.മഹേഷ് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.ഉണ്ണികൃഷ്ണൻ, കവി കുരീപ്പുഴ ശ്രീകുമാർ, ചവറ കെ.സി.പിള്ള, ശാസ്താംകോട്ട ഡിവൈ.എസ്.പി പി.രാജ്കുമാർ, ചാത്തന്നൂർ എ.സി.പി ബി.ഗോപകുമാർ,

ഇ​ ​ഹെൽത്ത് കേരള പ്രോജക്ട് അഡ്മിനിസ്ട്രേഷൻ മാനേജർ കെ.ബി. ബാഹുലേയൻ എന്നിവർ സംസാരിച്ചു. ജോയിന്റ് സെകട്ടറി ധനേഷ് പുളിന്താനം നന്ദി പറഞ്ഞു.