dam

കൊല്ലം: കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി തെന്മല ഡാമിലേക്ക് നിർമ്മാണ തൊഴിലാളികൾ ഇന്ന് മാർച്ച്‌ നടത്തും.

ഡാമിൽ അടിഞ്ഞുകൂടിയ മണൽ ശേഖരിച്ച് ന്യായവിലയ്ക്ക് വിതരണം ചെയ്യുക,
കല്ലടയാറ്റിൽ മണൽ വാരൽ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരത്തിൽ എല്ലാ നിർമ്മാണ തൊഴിലാളികളും പങ്കെടുക്കണമെന്ന് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ ആർ.ഗോപി, സെക്രട്ടറി എം.വൈ. ആന്റണി എന്നിവർ അഭ്യർത്ഥിച്ചു.