
കൊല്ലം: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഇ.എസ്.ഐ.സി നഴ്‌സസ് വാരാഘോഷത്തിന് ആശ്രാമം ഇ.എസ്.ഐ.സി മോഡൽ ആശുപത്രിയിൽ തുടക്കമായി. മെഡിക്കൽ സൂപ്രണ്ട് ഡോ. എൽ. ധനശേഖരൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഒ. ദേവദാസൻ, ഭരണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ വി.എ. ജെൽസൺ, നഴ്‌സിംഗ് സൂപ്രണ്ട് ആൻസി ജോസ്, വി. ഗിരിജ, ആർ. അരുൺ കൃഷ്ണ, എൻ. നന്ദു, എച്ച്. രാഖി എന്നിവർ സംസാരിച്ചു.