ഓയൂർ: ഓട്ടുമല ആർ.കെ റോക്സ് പാറ ക്വാറിയിൽ നിന്ന് പാറ കയറ്റിവന്ന ടിപ്പർ ലോറി കത്തിനശിച്ചു. മൊട്ടക്കാവ് കണ്ണൻ ഗ്രാനൈറ്റ്സിന്റെ ലോറിയാണ് നശിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. പാറ മലയിൽ നിന്ന് റോഡിലേക്ക് വരുന്നതിനിടെ ലോറിയിൽ തീപടരുകയാരുന്നു. നാട്ടുകാർ തീകെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ കെടുത്തി. വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു.