
കൊല്ലം: കൊല്ലത്തെ കലാകാര കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ വരയും കുറിയും കുട്ടിക്കൂട്ടം എന്ന ചിത്ര-ശില്പ പരിശീലന കളരി 9ന് രാവിലെ 10.30ന് കൊല്ലം പബ്ളിക് ലൈബ്രറി സാവിത്രി ഹാളിൽ നടക്കും. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ചിത്രകല, ക്ലേ മോഡലിംഗ്, ചുവർ ചിത്രകല എന്നിവയിൽ പ്രമുഖർ ക്ലാസുകൾ നയിക്കും. 17 വയസുവരെയുള്ളവർക്ക് പങ്കെടുക്കാം. 14ന് ഉച്ചയ്ക്ക് 12ന്
ഡെപ്യൂട്ടി മേയർ കൊല്ലം മധു പരിശീലന കളരിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഫോൺ: 9847749849.