photo
മാമ്പഴക്കാലത്തിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: കേരള യൂത്ത് പ്രമോഷൻ കൗൺസിൽ കൊല്ലം ജില്ലാ കോ​- ഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച മാമ്പഴക്കാലം അവധിക്കാല സർഗാത്മക ക്യാമ്പ് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മുഖ്യാതിഥിയായിരുന്നു. നഗരസഭാ കൗൺസിലർ എൽ.സിന്ധു, ബാലസാഹിത്യകാരൻ സന്തോഷ് പ്രിയൻ, ബിജു മാവേലിക്കര, ജി. മഞ്ജു കുട്ടൻ, അരിത ബാബു, കൗൺസിൽ ജില്ലാ കോ​- ഓഡിറ്റേറ്റർ ഗൗരി എസ്. കുമാർ, സംസ്ഥാന സമിതി അംഗം അനിൽ കിഴക്കേടത്ത് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ഹരിപ്രിയ, ശാസ്ത്രം കുട്ടൻ എന്നിവർ ക്ലാസ് നയിച്ചു. ക്യാമ്പ് 8ന് സമാപിക്കും.