പോരുവഴി : ചക്കുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 2023 എസ്.എസ്. എൽ. സി ബാച്ചിന് വേണ്ടിയുള്ള ബ്രിഡ്ജ് കോഴ്സ് ആരംഭിച്ചു. കൊവിഡ് കാരണം വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട അദ്ധ്യായനം പ്രയോജനപ്പെടുത്താൻ വേണ്ടിയുള്ളതാണ് ബ്രിഡ്ജ് കോഴ്സ്. ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ആമിന ബീവി ഉദ്ഘാടനം ചെയ്തു. പി.ടി.എ എക്സിക്യുട്ടീവ് അംഗം നാസർ മൂലത്തറയിൽ അദ്ധ്യക്ഷനായി. എച്ച്.എം. സുസ്മി, സ്റ്റാഫ് സെക്രട്ടറി ലേഖാ ശങ്കർ, ആർ.ജി. ഗോപാലകൃഷ്ണപിള്ള, ജ്യോതി, ഹഫ്സത്ത്, നിഷ, ഉഷാകുമാരി, നെൽസൺ തുടങ്ങിയവർ സംസാരിച്ചു.