photo
സാമുവേൽ

പുനലൂർ: പുനലൂർ ടൗൺ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയ വയോധികനെ കാൽ ലക്ഷം രൂപയുടെ ശംഭുവുമായി പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ പവർ ഹൗസ് ലീന ഹൗസിൽ സാമുവേൽ(70) ആണ് പിടിയിലായത്. പട്ടണത്തിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്ന അന്തർ സംസ്ഥാന സംഘത്തിൽപ്പെട്ടയാളാണ് സാമുവലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പുനലൂർ ഡിവൈ.എസ്.പി ബി.വിനോദിന് ലഭിച്ച രഹസ്യ വിവരങ്ങളെ തുടർന്ന് സി.ഐ.ബിനുവർഗീസ്, എസ്.ഐ ഹാരീഷ്, എ.എസ്.ഐ അമീൻ, സി.പി.ഒ ഗിരീഷ്, ശബരീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.