അഞ്ചൽ: കേരള സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ഏരൂർ ഗ്രാമപഞ്ചായത്തിൽ ജലനടത്തം സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ ജലാശയങ്ങളും നീരുറവകളും ബഹുജന പങ്കാളിത്തത്തോടെ ശുചീകരിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ കാഞ്ഞുവയൽ, അടപ്പുപാറ തോട് തിരഞ്ഞെടുക്കുകയും ജല നടത്തത്തിലൂടെ തോട്ടിൽ മാലിന്യങ്ങൾ തള്ളുന്ന സ്ഥലങ്ങൾ മനസിലാക്കി ജലപരിശോധനയ്ക്കായി ശേഖരിക്കുകയുമാണ് ചെയ്യുന്നത്. ജലനടത്തം പദ്ധതിയുടെ ഉദ്ഘാടനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ നിർവഹിച്ചു. ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജയൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓമന മുരളി, ശോഭ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡോൺ വി. രാജ്, എം.ബി. നസീർ, പി. വിഷ്ണു, അഖിൽ, ഫൗസിയ, ഷംനാദ്, സുജിത അജി, അഞ്ജു, പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ്, എരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഭാസ്‌ക്കരപിള്ള, എ.ഡി.എസ് ചെയർപേഴ്‌സൺ അനുവിജയൻ, ശുചിത്വമിഷൻ കോർഡിനേറ്റർ സ്മിത, നൂർജഹാൻ, അഞ്ജന മധു, ഷൈൻ ബാബു, മറ്റ് രാഷ്ട്രീയ പ്രതിനിധികൾ, യുവജന സംഘടനാ ഭാരാഹികൾ, എൻ.എസ്.എസ്, എൻ.സി.സി, സ്റ്റുഡന്റ് പൊലീസ്, കുടുംബശ്രീ, ഹരിതകർമ്മ സേന പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ നേതൃത്വം നൽകി.