r
മൺറോത്തുരുത്തിൽ മണ്ണുമാഫിയ നികത്തിയ തണ്ണീർത്തടങ്ങളിലൊന്ന്

കൊല്ലം: പൊലീസിനെയും റവന്യു വകുപ്പിനെയും നോക്കുകുത്തികളാക്കി, നിയമങ്ങൾ കാറ്റിൽ പറത്തി മൺറോത്തുരുത്തിൽ വ്യാപകമായി തണ്ണീർത്തടങ്ങൾ നികത്തുന്നു.

നൂറുകണക്കിനു ടോറസുകളാണ് മൺറോതുരുത്തിലൂടെ മണ്ണുമായി തലങ്ങും വിലങ്ങും പായുന്നത്. ടോറസുകളുടെ മരണപ്പാച്ചിലിൽ അപകടങ്ങളും വർദ്ധിച്ചു. ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും ഭീതിയോടെയാണ് റോഡിലിറങ്ങുന്നത്. വീടുകളുടെ നിർമ്മാണം ഉൾപ്പെടെയുളള ആവശ്യത്തിന് ഭൂമി മണ്ണിട്ടുയർത്തണമെങ്കിൽ റവന്യു വകുപ്പിന്റെ സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. തണ്ണീർത്തടങ്ങൾക്ക് പുറമേ, കരഭൂമി പോലും മണ്ണിട്ടുയർത്താൻ മൺറോതുരുത്തിൽ നിയന്ത്രണം ഉണ്ടായിരുന്നു. വസ്തു ഉടമ നൽകുന്ന അപേക്ഷ പ്രകാരം വില്ലേജ് ഓഫീസറും കൃഷി ഓഫീസറും ഉൾപ്പെടുന്ന കമ്മി​റ്റി സ്ഥലം പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർ.ഡി.ഒ ആണ് അനുമതി നൽകിയിരുന്നത്. നടപടി ക്രമങ്ങളിലെ താമസം മൂലം തുരുത്തിൽ ഭവനനിർമ്മാണം തടസപ്പെട്ടപ്പോൾ ജനങ്ങളിൽ നിന്നുയർന്ന നിരന്തര ആവശ്യത്തെ തുടർന്ന് നിയന്തണങ്ങളിൽ ഇളവ് നൽകി. ഭവന നിർമ്മാണത്തിന് കരഭൂമി മണ്ണിട്ടുയർത്താൻ പ്രത്യേക അനുമതി വേണമെന്ന ഉത്തരവ് ഇതോടെ റദ്ദാക്കി. ഇതിന്റെ മറവിൽ മണ്ണ് മാഫിയ മൺറോത്തുരുത്തിൽ താവളമുറപ്പിക്കുകയായിരുന്നു.

പട്ടം തുരുത്ത്, നെൻമേനി തെക്ക്, കൺട്രങ്ങാണി എന്നിവിടങ്ങളിൽ വ്യാപകമായി തണ്ണീർത്തടങ്ങൾ നികത്തുന്നുണ്ട്.

തണ്ണീർത്തട, തീരദേശ പരിപാല നിയമങ്ങളെയാണ് മൺ​റോത്തുരുത്തി​ൽ മണ്ണുമാഫിയ കുഴിച്ചു മൂടുന്നത്. ഇവരെ നിയന്ത്രിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതമാവും ഉണ്ടാവുക

പ്രദേശവാസി​കൾ