നെടുവത്തൂർ: നെടുവത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ സുരേഷിനെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സി. പി. ഐ - ബി. ജെ. പി കൂട്ടുകെട്ടിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. യു.ഡി. എഫ്. പഞ്ചായത്ത് സമിതി ചെയർമാൻ ആനക്കോട്ടൂർ ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ എ. ഐ. സി. സി അംഗം ബിന്ദുകൃഷ്ണ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു. കുറ്റക്കാരായ പഞ്ചായത്ത് അംഗങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെങ്കിൽ ധനകാര്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് കോൺഗ്രസ് തയ്യാറാകുമെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. യോഗത്തിൽ എഴുകോൺ നാരായണൻ, ഡി. സി. സി ജനറൽ സെക്രട്ടറിമാരായ പി. ഹരികുമാർ, സവിൻ സത്യൻ, ബ്ലോക്ക് പ്രസിഡന്റ് കെ. മധുലാൽ, ജെ. എസ്. എസ്. ജില്ലാ സെക്രട്ടറി സുധാകരൻ പള്ളത്ത്, കേരള കോൺഗ്രസ് (ജേക്കബ്)ജില്ലാ സെക്രട്ടറി നെടുവത്തൂർ ചന്ദ്രശേഖരൻ, പഞ്ചായത്ത് പ്രസിഡന്റ് ആർ. സത്യഭാമ, ശോഭ പ്രശാന്ത്, സുഗത കുമാരി, സുഹർബാൻ, രതീഷ്, തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആർ.ശിവകുമാർ സ്വാഗതവും മണ്ഡലം പ്രസിഡന്റ് ചാലൂക്കോണം പി. ശ്രീകുമാർ നന്ദിയും പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ രമണി വർഗീസ്, സൂസമ്മ, മുൻ അംഗങ്ങൾ ആർ. സത്യപാലൻ, കെ. ആർ. ഓമനക്കുട്ടൻ, ഡി. അനിൽകുമാർ, ഭാവന. എം. ബി, മുകുന്ദൻപിള്ള, ജിഷ്ണു തണ്ടളത്ത്, രേഖ ഉല്ലാസ്, ശാലിനി,ഹരി നെല്ലിവിള, രാമഭദ്രൻ, സുശീൽകുമാർ തുടങ്ങിയവർ സദസിന് നേതൃത്വം നൽകി.