
കൊല്ലം: ഇ.എസ്.ഐ സബ് റീജിയണൽ ഓഫീസിന്റെ പരിധിയിൽ വരുന്ന എല്ലാ ഗുണഭോക്താക്കൾക്കുമായി പരാതി പരിഹാരമേള 11ന് ഉച്ചയ്ക്ക് 2 ന് ഇ എസ്. ഐ കോർപ്പറേഷന്റെ കൊല്ലം സബ് റീജിയണൽ ഓഫീസിൽ (ആശ്രാമം മൈതാനത്തിന് വടക്കുഭാഗം) നടക്കും. തുടർന്ന് എല്ലാ മാസത്തേയും രണ്ടാമത്തെ ബുധനാഴ്ചകളിൽ സബ് റീജിയണൽ ഓഫീസുകളിലും രണ്ടാമത്തെ വെള്ളിയാഴ്ചകളിൽ അതത് ബ്രാഞ്ച് ഓഫീസുകളിലും പരിഹാരമേള നടക്കും.