ചാത്തന്നൂർ: ആശ്രയ കിറ്റ് നിറുത്തലാക്കിയ സംസ്ഥാന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ ഉപവാസ സമരം ഡി.സി.സി ജനറൽ സെക്രട്ടറി എസ്. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീലാൽ ചിറയത്ത് ആദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു, പ്ലക്കാട് ടിങ്കു, വൈസ് പ്രസിഡന്റ് ആർ. സാജൻ, ഏലിയാമ്മ ജോൺസൻ, കുമ്മല്ലൂർ അനിൽകുമാർ, രേഖ ചന്ദ്രൻ, ഡൈനീഷ്യ റോയ്സൺ, ദീപ്തി സുരേഷ്, യു.ഡി.എഫ് നേതാക്കളായ എം. സുന്ദരേശൻ പിള്ള, സജി സാമുവൽ, വിനോദ് കുമാർ, ഷാനവാസ് സിതാര, പദ്മജ സുരേഷ് എന്നിവർ സംസാരിച്ചു.