കൊല്ലം: പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്‌കൂളിലെ കുട്ടികൾക്കായുള്ള സർഗ്ഗശേഷി വികസന ക്യാമ്പ് സർഗ്ഗയാനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എസ്.ഷൈലാൽ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം കോർപ്പറേഷൻ കൗൺസിലർമാരായ എസ്. ശ്രീദേവിയമ്മ, പ്രേം ഉഷാർ, കാഥികൻ വി. ഹർഷകുമാർ എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപകൻ വി. വിജയകുമാർ സ്വാഗതവും ക്യാമ്പ് കൺവീനർ എൽ. രജനി നന്ദിയും പറഞ്ഞു.