photo
പടം :കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് സംഘ് കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട സബ് ട്രഷറിക്ക് മുമ്പിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം കെ. വ്യോമകേശൻ ഉദ്ഘാടനം ചെയ്യുന്നു.

ശാസ്താംകോട്ട: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് സംഘ് കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട സബ്ട്രഷറിയ്ക്ക് മുന്നിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ. വ്യോമകേശൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ്‌ പ്രൊഫസർ കെ. രഘവൻനായർ അദ്ധ്യക്ഷനായി. പെൻഷൻ കുടിശിക നൽകുക,മെഡിസെപ്പ് ഉടൻ നടപ്പിലാക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ നടത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം കെ. ഓമനക്കുട്ടൻ പിള്ള , ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് വേണുഗോപാലക്കുറുപ്പ്, സെക്രട്ടറി ഡി. സദാനന്ദൻ , ട്രഷറർ ടി. ദിലീപ് കുമാർ , വൈസ് പ്രസിസന്റ് ഇ.വിജയൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.