ശാസ്താംകോട്ട: എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം വളർത്തുക, ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിക്ക് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള 20 സെന്റ് സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസാർ ഷാഫി വാഴവിത്ത് നട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ജീവനക്കാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.