കൊല്ലം: ചാപ്റ്റർ വാർഷികവും സദ്‌സേവന പുരസ്‌കാര സമർപ്പണവും ദി ചാപ്‌റ്റർ ദി പ്രൊഫഷണൽ അക്കാഡമി ഉദ്ഘാടനവും മേയർ പ്രസന്ന ഏണസ്റ്റ് നിർവ്വഹിച്ചു. ചാപ്റ്റർ ഡയറക്ടർ ടി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കലയപുരം സങ്കേതം ഡയറക്ടർ കലയപുരം ജോസ് സദ്സേവന പുരസ്‌കാരം ഏറ്റുവാങ്ങി. കലോത്സവത്തിന്റെ ഉദ്ഘാടനം ടി.വി, സിനിമ താരം നെൽസൺ ശൂരനാട് നിർവ്വഹിച്ചു. മാസ്റ്റർ മിസ്റ്റർ ഇന്ത്യ പുരസ്‌കാര ജേതാവ് സുരേഷ്‌കുമാർ, പ്രിൻസിപ്പൽ ഡോ.എം.എസ്.ഗായത്രി എന്നിവർ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.