ചവറ: പയ്യലക്കാവ് എം.എൻ.പി.എം സെൻട്രൽ സ്കൂളിൽ നടന്ന വേനൽത്തുമ്പി കലാജാഥ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ ആർ.രവീന്ദ്രൻ അദ്ധ്യക്ഷനായി. ബാലസംഘം ജില്ലാ സെക്രട്ടറി അമാസ് എസ് ശേഖർ സ്വാഗതം പറഞ്ഞു. ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.ശിവശങ്കരപിള്ള, സി. പി .എം ജില്ലാ കമ്മിറ്റിയംഗം ജി. മുരളീധരൻ, രാജമ്മ ഭാസ്ക്കരൻ, എം .വിശ്വനാഥൻ, രൂപ ശിവപ്രസാദ്, പി .എൻ. അപ്പുക്കുട്ടൻ, ആർ .സന്തോഷ്, തൊടിയൂർ രാധാകൃഷ്ണൻ, എസ്. അജന്ത, കെ. സുരേഷ് ബാബു, എം. അനൂപ്, ജെ .ജോയി എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എൻ. വിക്രമ കുറുപ്പ് നന്ദി പറഞ്ഞു.