കൊല്ലം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് പിടികൂടി. മുഖത്തല ചെറിയേല ഉഷഭവനത്തിൽ രാഹുൽ (25) ആണ് പിടിയിലായത്. ബസിൽ സഞ്ചരിച്ച പരിചയത്തെ തുടർന്ന് ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. സ്‌നേഹം നടിച്ച് യുവതിയുടെ വിശ്വാസം പിടിച്ച് പറ്റിയ പ്രതി വിവാഹ വാഗ്ദാനം നൽകി. ഇതോടെ കൊല്ലത്തെ പ്രമുഖ ഹോട്ടലിലും സ്വകാര്യ ലോഡ്ജിലും യുവതിയുമായി ബന്ധപ്പെട്ടു. ഗർഭിണിയായതിനെ തുടർന്ന് പ്രതി വിവാഹ വാഗ്ദാനത്തിൽ നിന്നു പിൻമാറി. തയുടർന്ന് യുവതി നൽകിയ പരാതിയിലാണ് കൊല്ലം വെസ്റ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.