കൊല്ലം: പാലത്തറയിലെ പ്രമുഖസഹകരണ ആശുപത്രിയിലെ കഷ്വാലിറ്റി മെഡിസിനിലെ ഡോക്ടറേയും ജീവനക്കാരെയും ആക്രമിച്ച യുവാക്കളെ പൊലീസ് പിടികൂടി. വടക്കേവിള മണക്കാട്‌ ക്രസന്റ് നഗർ 79 ചെറിയഴികത്ത് വീട്ടിൽ റിയാസ് (33, വാവാച്ചി), അയത്തിൽ വിളക്കിൽ വീടിൽ റിയാസ് (40) എന്നിവരാണ്‌ പിടിയിലായത്.

കഴിഞ്ഞ 4ന് രാത്രി ഇവർ പരിക്കേറ്റ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിയിരുന്നു. ഡ്യൂട്ടി ഡോക്ടർ മുറിവ് സംഭവച്ചിതിനെ സംബന്ധിച്ച് അന്വേഷിച്ചതിൽ പ്രകോപിതരായ ഇവർ ആക്രമിക്കുകയായിരുന്നു. സഹായിക്കാൻ എത്തിയ മെഡിക്കൽ സ്റ്റാഫിനേയും സെക്യൂരിറ്റി ജീവനക്കാരെയും ആക്രമിച്ചു. ഉപകരണങ്ങൾ നശിപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാരുടെ പരാതിയിൽ ഇരവിപുരം പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.