nlamel
എസ്‌ എൻ ഡി പി യോഗം കടയ്ക്കൽ യൂണിയനിലെ 1066നിലമേൽ ശാഖായുടെ വാർഷികപൊതു യോഗം യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്ര ബോസ് ഉദ്ഘാടനം ചെയ്യുന്നു.

കടയ്ക്കൽ: എസ്‌.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 1066-ാം നിലമേൽ ശാഖയുടെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. മണിരാജൻ അദ്ധ്യക്ഷനായി. വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റും റിട്ടേണിംഗ് ഓഫീസറുമായ കെ.പ്രേംരാജ്, പി. കെ. സുമേഷ്, പാങ്ങലുകാട് ശശി, രഘുനാഥൻ, ഡോ. സുരേന്ദ്രൻ, അശ്വനി കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ. വി. സുരേന്ദ്രൻ (പ്രസിഡന്റ്‌ ), എസ്‌. അശ്വനി കുമാർ (വൈസ് പ്രസിഡന്റ്‌ ), എസ്‌. ജീനു (സെക്രട്ടറി ), പി. കെ. സുമേഷ് (യൂണിയൻ കമ്മിറ്റി അംഗം ), ബൈജു, സജിത്ത്, എ. എസ്‌. ശങ്കർ, ആർ. ഐ.രാജേഷ് കുമാർ , സെന്തിൽ, ജ്യോതി, മോഹനൻ (ശാഖ എക്സിക്യൂട്ടീവ് അംഗങ്ങൾ), ജി. ശ്രീകുമാർ, ബിന്ദു, ആർ.ലേഖ (ശാഖ പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങൾ )എന്നിവരെ തിരഞ്ഞെടുത്തു .