പത്തനാപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ പത്തനാപുരം താലൂക്ക് കമ്മിറ്റി പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തി. അസോസിയേഷൻ പത്തനാപുരം താലൂക്ക് പ്രസിഡന്റ് എസ്.അബ്ദുൾ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. സി.ജോസഫ് അദ്ധ്യക്ഷനായി. ഷിബു ചെമ്പനരുവി, ഷാജഹാൻ പുന്നല, അനിൽ കുമാർ, രാജേഷ്, മനോജ്, റെജി, ബേബി തോമസ്കുട്ടി, ജോർജ് ശാമുവേൽ, ജോർജ് കുട്ടി, നാരായണൻ, ഇബ്രാഹിം, സുധീശൻ, നിധിൻ മേനോൻ, വിജയൻപിള്ള, ജോസ്‌മോൻ, അഫ്‌സൽ, സന്തോഷ്,സുഹൈൽ തുടങ്ങിയവർ സംസാരിച്ചു. എ.എൻ. സത്യപാലൻ സ്വാഗതവും ഷാജഹാൻ പുന്നല നന്ദിയും പറഞ്ഞു. നിർമ്മാണ സാമഗ്രികളുടെ ഓരോ മാസത്തെയും ശരാശരി വില നിർണയിച്ച് കരാറുകാർക്ക് നൽകുക, ബില്ലുകൾ സമയബന്ധിതമായി നൽകുക, കോൺട്രാക്ടർ ലൈസൻസ് പുതുക്കുന്നത് 5 വർഷത്തിൽ ഒരിക്കലാക്കുക , കേരള റേറ്റ് നടപ്പിലാക്കുക, തൊഴിലുറപ്പ് സപ്ലെ കോൺട്രാക്ടർമാരുടെ ബില്ലുകൾ മാറി നൽകുക, 2021ലെ ഡി.എസ്.ആർ ഉടൻ നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.