
കൊട്ടാരക്കര: കിഴക്കേത്തെരുവ് ഐപ്പള്ളൂർ തുണ്ടിൽ പുത്തൻ വീട്ടിൽ (ശാലേം നഗർ - 90) ടി. യോഹന്നാൻകുട്ടി (71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഉളിയനാട് സെന്റ് തോമസ് ഇവാൻജലിക്കൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ഷാജി ജോൺ (റിട്ട. നേവി, മെഡിക്കൽ കോളേജ് പാരിപ്പള്ളി), ഷീജാ ഫിലിപ്പ്. മരുമക്കൾ: ബിജി ജോൺ (മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂൾ ,വാളകം), ഫിലിപ്പ് ജിജി വർഗ്ഗീസ് (കണിച്ചേരിൽ ട്രേടേഴ്സ്, മല്ലപ്പള്ളി).