anith-
ചെയർമാൻ എസ്. വി. അനിത്ത് കുമാർ

കൊല്ലം: ദേശിംഗനാട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ഇത്തിക്കര ബ്ലോക്ക്‌ പരിധിയിൽ പ്രവർത്തനം ആരംഭിച്ചു.
കർഷകരെ സംരംഭകരാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച കർഷക ഉത്പാദന കമ്പനിയുടെ (എഫ്.പി.ഒ) ഇത്തിക്കര ബ്ലോക്കിലെ പ്രവർത്തനമാണ് ചാത്തന്നൂർ ജംഗഷനിൽ ആരംഭിച്ചത്.
ഉപഭോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങൾക്കൊപ്പം കർഷകർക്ക് മികച്ച വരുമാനവും കിട്ടുമെന്നതാണ് എഫ്.പി.ഒയുടെ പ്രത്യേകത. കർഷകർക്കായി രൂപീകരിച്ചതും കർഷകരുടെ ഉടമസ്ഥതയിൽ കർഷകർ തന്നെ നടത്തുന്നതുമായ കമ്പനിയാണിത്.
പ്രഥമ ഡയറക്ടർ ബോർഡ് യോഗത്തിൽ എസ്.വി. അനിത്ത്കുമാറിനെ ചെയർമാനായും ബി.മധുകുമാർ, ജയ ജയകുമാർ, രാജീവ്, ജയൻ, രാമചന്ദ്രൻപിള്ള, ഗോപാലകൃഷ്ണപിള്ള, അരുൺകുമാർ. ജി.എസ്, ജയകുമാർ ആർ.പിള്ള, ഷാജി
എന്നിവരെ ഡയറക്ടർമാരായും തിരഞ്ഞെടുത്തു. ഡോ. സുരേഷ് കുമാർ, സിസ ജനറൽ സെക്രട്ടറി അജിത്കുമാർ, അരുൺ എന്നിവർ പങ്കെടുത്തു.