കൊല്ലം : ശ്രീസത്യസായിബാബയുടെ മാതാവ് ഈശ്വരാംബയുടെ പേരിൽ സായി സേവാ സംഘടന സംസ്ഥാന സമിതി ഏർപ്പെടുത്തിയ ഈശ്വരാംബ വരേണ്യ പുരസ്‌കാരം പത്തനാപുരം ഗാന്ധിഭവൻ പ്രവർത്തക പ്രസന്നാ രാജന് സമ്മാനിച്ചു. ജീവകാരുണ്യ രംഗത്തെ നിസ്തുല സേവനം പരിഗണിച്ച് നൽകുന്ന അവാർഡ്, സത്യസായി സേവാ സംഘടന എഡ്യൂക്കേഷൻ കോ- ഓഡിനേറ്റർ ചിഞ്ചു സന്തോഷമാണ് സമ്മാനിച്ചത്. സേവാ ട്രസ്റ്റ് കൺവീനർ ജി.സന്തോഷ് നായർ യോഗം ഉദ്ഘാടനം ചെയ്തു. ഡോ.ഗിരിജാദേവി, പ്രീതാ സന്തോഷ്, ഡോ. രാധാമണി, ജി.രാജീവൻ, ശ്രീകുമാർ, എസ്. രാജേഷ്, എസ്. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.