കൊല്ലം : കേരള സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായുള്ള വിജ്ഞാന നൈപുണ്യ വികസന കേന്ദ്രത്തിന്റെ നോഡൽ സെന്ററിന്റെ ഉദ്ഘാടനവും കേരളം സാങ്കേതിക സർവ്വകലാശാല നൽകിയ ലാപ്ടോപ്പുകളുടെ വിതരണവും 9ന് രാവിലെ 12.30ന് പെരുമൺ എൻജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ഇതിന് തുടർച്ചയായുള്ള ത്രിദിന വർക്ക് ഷോപ്പ് 10 മുതൽ കോളേജിൽ നടക്കും.