balagopal-
മണ്ണിടിഞ്ഞ് കിണറ്റിലകപ്പെട്ട് മരിച്ച ഗിരീഷ്കുമാറിന്റെ വീട്ടിൽ മന്ത്രി കെ.എൻ. ബാലഗോപാൽ എത്തിയപ്പോൾ.

എഴുകോൺ : പെരിനാട് വെള്ളിമണിൽ കിണർ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച ഗിരീഷ്കുമാറിന്റെ കുടുംബത്തിന് പരമാവധി സഹായം ലഭ്യമാക്കാൻ ഇടപെടുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

എഴുകോൺ ഇരുമ്പനങ്ങാട്ടുള്ള ഗിരീഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി . കശുഅണ്ടി വികസന കോർപ്പറേഷന്റെ പരുത്തൻപാറ ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു ഗിരീഷ് .ഗിരീഷിന്റെ ഭാര്യയും ഇതേ ഫാക്ടറിയിലെ തൊഴിലാളിയാണ്.

എഴുകോൺ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, വൈസ് പ്രസിഡന്റ് ആതിര ജോൺസൺ , അംഗം ടി.ആർ.ബിജു, ബിജു ഫിലിപ്പ്, സി.പി.എം. ഏരിയാ സെക്രട്ടറി ജെ. രാമാനുജൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. തങ്കപ്പൻ പിള്ള , കെ. ഓമനക്കുട്ടൻ, എം.പി. മനേക്ഷ, എ. അഭിലാഷ് എന്നിവർ പങ്കെടുത്തു.