kseb

കൊല്ലം: വസ്തു ഉടമയുടെ സമ്മതമില്ലാതെ വൈദ്യുതി ബോർഡ് സ്ഥാപിച്ച വയർ ഒരുമാസത്തിനകം നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ബോർഡിന്റെ സ്വന്തം ചെലവിൽ വയർ നീക്കി വിവരം അറിയിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി വൈദ്യുതി ബോർഡ് ചീഫ് എൻജിനിയർക്ക് നൽകിയ ഉത്തരവിൽ പറയുന്നു. പരവൂർ കോട്ടപ്പുറം സ്വദേശിനി പ്രസന്ന സുരേന്ദ്രന്റെ പരാതിയിലാണ് ഉത്തരവ്. വയർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ 75ശതമാനം തുക അടയ്ക്കണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്.