അഞ്ചൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചണ്ണപ്പേട്ട യൂണിറ്റ് വാർഷികം ജില്ലാപ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.എസ്. ശോഭനേന്ദ്രൻ അദ്ധ്യക്ഷനായി. ഭാരവാഹികളായി എം.എസ്. ശോഭനേന്ദ്രൻ (പ്രസിഡന്റ്) , സുരേഷ് കുമാർ (വൈസ് പ്രസിഡന്റ്) , സി.എസ്. ബാബുരാജ് (സെക്രട്ടറി) , ലിജോ രാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.