കൊല്ലം: മൺറോതുരുത്തിലെ പുളിമൂട്ടിൽ, ചിറയിൽ കടവുകളിൽ രാത്രികാല കടത്ത് നിറുത്തലാക്കിയതോടെ ജനം ദുരിതത്തിലായി.
കിടപ്രം തെക്ക്, പെരിങ്ങാലം വാർഡുകളിലെ നൂറുകണക്കിനാളുകളാണ് വലയുന്നത്. പുളിമൂട്ടിൽ, ചിറയിൽ കടവ് പാലങ്ങൾ അപകടത്തിലായതിനാൽ ഇതുവഴിയുള്ള യാത്രവിലക്കിയിരുന്നു. തുടർന്ന് ഏർപ്പെടുത്തിയ 24 മണിക്കൂർ കടത്താണ് വെട്ടിച്ചുരുക്കി രാവിലെ ആറു മുതൽ രാത്രി എട്ടുവരെ ആക്കിയത്. എട്ടിനുശേഷം കടവിലെത്തിയാൽ അപകടാവസ്ഥയിലുള്ള പാലങ്ങളിലൂടെ വേണം മറുകരയെത്താൻ.