younus-
യൂനുസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ സ്ഥാപക ചെയർമാൻ ഡോ.എ.യൂനുസ്‌കുഞ്ഞിന്റെ സ്മരണയ്ക്കായി ഫാത്തിമ മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് ഏർപ്പെടുത്തിയ യൂനുസ് എക്‌സലൻസ് അവാർഡ് മികവ് 2022 വിതരണവും യൂനുസ് കോളജ് ഒഫ് എൻജി​നീയറിംഗിലെ ബിരുദദാന ചടങ്ങും ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: യൂനുസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ സ്ഥാപക ചെയർമാൻ ഡോ.എ.യൂനുസ്‌കുഞ്ഞിന്റെ സ്മരണയ്ക്കായി ഫാത്തിമ മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് ഏർപ്പെടുത്തിയ യൂനുസ് എക്‌സലൻസ് അവാർഡ് മികവ് 2022 വിതരണവും യൂനുസ് കോളജ് ഒഫ് എൻജി​നീയറിംഗിലെ ബിരുദദാന ചടങ്ങും ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നു തി​രഞ്ഞെടുക്കപ്പെട്ട ഉന്നത വിജയം നേടിയ പ്ലസ്ടു സയൻസ് വിദ്യാർത്ഥികൾക്കാണ് യൂനുസ് എക്‌സലൻസ് അവാർഡ് നൽകിയത്. എൻ.കെ പ്രേമചന്ദ്രൻ എം.പി അവാർഡുകൾ വിതരണം ചെയ്തു. എം.നൗഷാദ് എം.എൽ.എ ബിരുദദാനം നിർവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ഷാജഹാൻ യൂനുസ് അദ്ധ്യക്ഷനായി. ട്രസ്റ്റ് വൈസ് ചെയർമാൻ നൗഷാദ് യൂനുസ് സ്വാഗതം പറഞ്ഞു. എ.പി.ജെ അബ്ദുൽ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ മുഖ്യാതിഥിയായി. എ.ഐ.സി.ടി.ഇ റീജണൽ ഡയറക്ടർ ഡോ.രമേശ് ഉണ്ണിക്കൃഷ്ണൻ, കെ.ടി.യു മുൻ പ്രോ വൈസ് ചാൻസലർ ഡോ.എം.അബ്ദുൽറഹ്മാൻ, പ്രിൻസിപ്പൽ ഡോ.പി.ശ്രീരാജ് എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ഡയറക്ടർ സയാൻ നൗഷാദ് നന്ദി പറഞ്ഞു.