കുന്നത്തൂർ : സംസ്ഥാന സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേർന്ന് നടപ്പിലാക്കുന്ന "തെളിനീരൊഴുകും നവകേരളം - ജലനടത്തം" മൈനാഗപ്പള്ളിയിൽ സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ 22 വാർഡുകളിലെ നീർമറി പ്രദേശങ്ങളിൽ നിന്നാരംഭിച്ച ജല നടത്തം കുറ്റിയിൽ മുക്ക് ആറാട്ടു ചിറയുടെ സമീപം സമാപിച്ചു. നീരൊഴുക്ക് പ്രദേശങ്ങളിലെ മലിനജലം കെട്ടിക്കിടക്കുന്ന മേഖലകളിലെ റിപ്പോർട്ട് തയ്യാറാക്കി ജല നടത്തക്കാർ പഞ്ചായത്തിന് സമർപ്പിച്ചു. മികച്ച ജല നടത്ത ഘോഷയാത്രക്കുള്ള അവാർഡുകൾ 8, 6,4 വാർഡുകൾ കരസ്ഥമാക്കി. സമാപന സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് അദ്ധ്യക്ഷനായി. മലിനജല ഉറവിട റിപ്പോർട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ ഷാഫി സമർപ്പിച്ചു. അഡ്വ. അനിൽ.എസ്.കല്ലേലിഭാഗം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മൈമൂന നജീബ്,ഷീബ സിജു,ഷാജി ചിറക്കുമേൽ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജി രാമചന്ദ്രൻ, വൈ.ഷാജഹാൻ,ശശികല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു മോഹൻ,ബിജുകുമാർ ,സജിമോൻ ,ജലജാ രാജേന്ദ്രൻ,ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സൗമ്യാ ഗോപാലകൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ.ബൈജു ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.ഡെമാസ്റ്റൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലീ ബാബു സ്വാഗതവും ഷിജിന നൗഫൽ നന്ദിയും പറഞ്ഞു.